Friday, December 30, 2022

High on sandwiches

ഇവിടെ എത്തിയതിനു ശേഷം ഇവിടങ്ങളിൽ നിയമപരമായി അനുവധിച്ചിട്ടുള്ള ഇല (സാൻഡ്വിവിച്ചസ് എന്ന് അപരനാമം from HIMYM) ഒന്ന് രുചിച്ചു നോക്കി. ചോക്ലേറ്റ്, മുട്ടായി , ബിസ്ക്കറ്റ് എന്നിങ്ങനെ നല്ല ടേസ്റ്റിൽ ഇറക്കുന്നത് കൊണ്ട് തന്നെ ഞാൻ തൽപര ആയിരുന്നു. സമയമെടുത്ത് മെല്ലെ കേറ്റുന്നതിനു പകരം പൊടുന്നനെ തന്നെ ഒരു 5x 5mg സാൻഡ് വിച്ചസ് കേറ്റി.

രണ്ട് മണിക്കൂർ 'എനിക്ക് ഒന്നും ആയില്ല' എന്ന് പലവട്ടം പറയവെ മെല്ലെ ഭൂമി തിരിയാൻ തുടങ്ങി. ഞാനും പങ്കാളിയും ചിരിക്കുന്നു പിന്നേം ചിരിക്കുന്നു. ഭൂമി പക്ഷെ അപ്പോഴും തിരിയുകയായിരുന്നു. എന്തൊകെയോ രണ്ടാളും പറയുന്നുണ്ട്... പക്ഷെ ഉസ്ക്കൂൾ കലോത്സവും ഉക്രൈൻ അധിനിവേശവും തമ്മിൽ കൂട്ടി കലർന്ന പോലെ... ഉറങ്ങാൻ പറ്റുന്നില്ല ആരോ ഉണരാൻ പറയന്നു... പിന്നെ കട്ടിൽ തിരിഞ്ഞു തുടങ്ങി... കൂടെ പങ്കാളിയും ... ചതിച്ചാശേേനേ... 
ഞാൻ നിലയില്ലാതെ കരയാൻ തുടങ്ങി... വണ്ടർലാ യിലെ 360 ഡിഗ്രി തിരിയുന്ന സ്പേസ് റൈഡിൽ നിർബന്ധിച്ചു ഇരുത്തിയ പോലെ ... എങ്ങനെ എങ്കിലും നിലത്ത് വീഴണം കറങ്ങാണ്ടെ കിടക്കണം ഒന്ന് മൂത്രമൊഴിക്കണം... ബോധം പോയിരുന്നെങ്കിൽ എന്ന് ആശിച്ച സമയം - പക്ഷെ ബോഡി പറയുന്നു ഭക്ഷണം വേണമെന്ന് ... ഫ്രയ്ഡ് റൈസ് വന്നു ചിക്കൻ വന്നു പിസ വന്നു... വയർ നിറയുന്നില്ല തല നിൽക്കുന്നില്ല... വീട്ടിൽ തണുപ്പ് 10 ഡിഗ്രി ആയിരുന്നെങ്കിലും ബോഡി ഉഷ്ണിച്ചു കൊണ്ടേ ഇരുന്നു... വിയർപ്പിനു വരെ സാൻഡ് വിച്ചിന്റെ മണം.
ധമനികൾ അമർന്നു തുടങ്ങി... എങ്ങനെയോ നിറങ്ങളുടെ ലോകത്തേക്ക് കണ്ണുകളടച്ചു...  മായ ...
വെള്ളം (>6 ലിറ്റർ), ഭക്ഷണം (8 തവണ), തണുത്ത വെള്ളം നിറച്ച ബാത്ത് ടബ്ബിൽ കിടത്തം (2 തവണ), ബാക്കി സമയം വെറുതെ കിടക്കുക: ഇതായിരുന്നു പിന്നത്തെ രണ്ട് ദിവസത്തെ ദിനചര്യ.

പിന്നത്തെ വീക്കെന്റിൽ പങ്കാളി പറഞ്ഞു -
'അളിയാ ഒരെണ്ണം ഉണ്ടാ എടുക്കാൻ ? എനിക്ക് ഒന്നും ആയില്ല '
ഞാൻ പറഞ്ഞു 'എനിക്ക് എല്ലാം ആയി. തിറുപ്പ്ത്തി ആയി'
____________________________________________

No comments:

Post a Comment