യാത്ര മൊഴി....
മറക്കില്ല ഒരിക്കലും

വളര്‍ത്തിയ മാറാല അണിഞ്ഞ
എന്‍റെ ഹോസ്റ്റല്‍ മുറിയെ....
മരവിപ്പാണ് മനസ്സില്‍
ബി ടെക് ഭാണ്ടവും പേറി
ആ മതില്‍കെട്ടില്‍ നിന്നും
നടന്നകന്നപോള്‍ മുതല്‍....
വെറുപ്പാണ് എനിക്കിന്ന്
ഒരു കൊച്ചു റൂമില്‍
ഒരു കൊച്ചു ലോകം തന്നു
തിരിച്ചെടുത്ത വിധിയോട്....
കിട്ടില്ല എനിക്കിനി
ആ പൊട്ടിയ ജനാലകള്‍
പൊളിഞ്ഞ വാതില്‍
അതിലൂടെ ചിരിച്ചു വരും
എന്‍റെ സുഹൃത്തുക്കള്‍....
സുഹൃത്തുക്കള്‍????
അതിലുമുപരി വളര്‍ത്തിയിട്ടില്ലേ
നമ്മള്‍ ബന്ധങ്ങള്‍
ചാലിച്ചില്ലേ നിമിഷങ്ങള്‍
ഹൃദയത്തില്‍ ചോരയോടു കൂടെ ....
ഇന്നു യാത്ര ചൊല്ലിയപ്പോള്‍
അതു ആയിരം തുള്ളികളായി
പൊഴിഞ്ഞു പോയി എന്‍റെ
കണ്ണില്‍ നിന്നും ....
ഇനി ഒരിക്കലും അതു
പൊഴിയാതിരിക്കാന്‍
പോകാം നമ്മുക്കൊരുമിച്ചു
ഈ യാത്രയില്‍ ....
വിഫല മാണെന്നോ അറിയില്ല
എങ്കിലും പറയാം ഞാന്‍
മനസ്സില്‍ കൊതിക്കുന്ന വാക്കുകള്‍
"പിരിയില്ല നമ്മള്‍ ഒരിക്കലും...."
--------------------------------------
No comments:
Post a Comment