Friday, April 30, 2010

  ഗദ്ഗദം:   
ഞാന്‍ കിളി.... 
വാനില്‍ പാറി നടന്ന എന്നെ
അവന്‍ ഭൂമിയിലെത്തിച്ചു...
തരിശായ് കിടന്ന എന്‍ ഉള്ളം
നീര്‍ ചാലുകളാല്‍ അവന്‍ നിറച്ചു...
അങ്ങിനെ
സ്വപ്നത്തിന്‍ ചില്ലകള്‍ കൂട്ടി
ഞാനെന്‍റെ കൂട് തീര്‍ത്തു...
അതില്‍ പ്രണയ മലരുകള്‍ വെച്ചു ഞാന്‍ കാത്തിരുന്നു....
ദിന രാത്രങ്ങള്‍ കഴിഞ്ഞു
ഋതുക്കള്‍ മാറി മറഞ്ഞു
അവന്‍ വന്നില്ല....
അപ്പോള്‍
അപ്പുറത്തെ കൊമ്പിലെ ഒരപ്പൂപ്പന്‍ കിളി പറഞ്ഞു,
"മോളേ, അത് കാക്കയാണ് ..അവന്‍ വരില്ല..
വര്‍ഗം വര്‍ഗമേ ചേരു...."
ഞാന്‍ വിതുമ്പി,
"വര്‍ഗങ്ങളെ പടുത്തു വിട്ടവരെ...
നിങ്ങള്‍ എന്‍ ഹൃദയത്തില്‍ അമ്പു തൊടുത്തല്ലോ......"

1 comment:

  1. kaakkaye snehiccha penkili ennu peru kodukkaamaayirunnu........................

    ReplyDelete