Friday, September 3, 2010

കാത്തിരിപ്പ്‌...
പടിവാതില്‍ ചാരി പരിണയിച്ചിന്നെന്‍റെ
നെറുകയിലൊരു മുത്തം നീ തന്നെങ്കില്‍.....
പലനാളായി നിന്‍ പദമൊഴി കാത്തീടും
ഈ സന്ധ്യയെ പുല്‍കിയുണര്‍ത്തിയെങ്കില്‍....
ഒരു നൂറു സ്വപ്‌നങ്ങള്‍ നെയ്തിടും നിന്‍ മിഴികളാല്‍
ഒരു നോക്കു നീ എന്നെ തഴുകിയെങ്കില്‍....
ഒരു കോടി ജന്മമായ് ഉരുവും ഈ ശിലയെ നിന്‍
പാദ സ്പര്‍ശമാല്‍ മോക്ഷമാതേകിയെങ്കില്‍....

1 comment: