Friday, November 19, 2010

ചീനിക്കാരി
ഇതു ഒരു memorandum ആണ്... എന്നില്‍ നിന്നും എന്നെ പുറത്തെടുത്തു , എന്‍റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു കിടന്നു...ഒരു പുലരിയില്‍ ഞെട്ടിച്ചു കൊണ്ട് നടന്നുപോയ എന്‍റെ ഉറ്റ തോഴി:ചീനിക്കാരി...
കുറച്ചു ദിനം പക്ഷെ കൂടുതല്‍ ആഴം... കുറച്ചു നേരം പക്ഷെ കൂടുതല്‍ സ്നേഹം...
തനിച്ചിരിക്കാന്‍ ഇഷ്ട്ടമുള്ള എന്നെ അവള്‍ disturb ചെയ്തു കൊണ്ടേ ഇരുന്നു...അടക്കി വെക്കാന്‍ താല്പര്യമുള്ള എന്‍റെ വാക്കുകളെ ഉറ്റ കണ്ണുകളോടെയും ചിരിക്കുന്ന മുഖതോടെയും അവള്‍ ഏറ്റു വാങ്ങി...
അവളുടെ കൊഞ്ചലുകളും പൊട്ടത്തരങ്ങളും പൊട്ടി തെറികളും എന്‍റെ ജീവിതത്തിന്റെ ഭാഗമായി മാറി...
അവളുള്ള ദിവസങ്ങള്‍ക്കു വേഗതയേറി....ഡാന്‍സ്,പാട്ട്, കൂത്ത്‌, എല്ല്ലാം എന്‍റെ ദിനച്ചര്യകളായി ... അവളുടെ കണ്ണുനീര്‍ എനിക്ക് ഇഷ്ട്ടമാല്ലയിരുന്നു...കാരണം ചിരിക്കുമ്പോള്‍ അവളുടെ മുഖം ഒരു ചീനിക്കാരിയെ പോലെ ആയിരുന്നു....
പുറത്തു പൊട്ടി തെറിക്കുമെങ്കിലും അകത്തു പൊടിയുന്ന മനസായിരുന്നു...
ഉരുണ്ടു നടക്കുമെങ്കിലും എപ്പോളും വീഴുമായിരുന്നു....
വാ തുറന്നാല്‍ ഇംഗ്ലീഷ് പറയുമെങ്കിലും എല്ലാരും കളിയാക്കുമായിരുന്നു....
ഡാന്‍സ് ഇനെ കൊല്ലുമായിരുന്നെങ്കിലും ഒരു പാട്ടിനെ പോലും വധിക്കാതെ വിടില്ലായിരുന്നു...
അവള്‍ എന്‍റെ സുഹ്രത് ആയിരുന്നെങ്കിലും അവള്‍ എന്‍റെ ഉണ്ണിമോള്‍ ആയിരുന്നു...
   അവള്‍ കൂടെ ഉള്ളപ്പോള്‍ ഞാന്‍ മനസിലാക്കി am perfect....
പക്ഷെ, എല്ലാം കിട്ടി കൊണ്ട് ഇരിക്കുന്നതിനിടയില്‍ തിരിച്ചു നല്‍കാന്‍ മറന്നു പോയി....
ഒരു  പക്ഷെ അവളുടെ മുന്നില്‍ തോറ്റെന്നു സമ്മതിക്കാന്‍ എന്‍റെ അപകര്‍ഷതാ ബോധം എന്നെ സമ്മതിച്ചില്ല... പറയണം എന്നു വിചാരിച്ച അന്ന് അവള്‍ ചിരിയുള്ള മുഖവുമായി വന്നു എന്നോട് പറഞ്ഞു , "ഞാന്‍ പോകുന്നു"
തടുക്കാന്‍ എനിക്ക് തോന്നിയില്ല...ഒരു പക്ഷെ അതിനുള്ള ദൈര്യം എനിക്കു ഉണ്ടായിരുന്നില്ല... പുതിയ ഒരു തുടക്കതിനും നല്ല ഒരു ഭാവിക്കും വേണ്ടി  അവള്‍ പോകുമ്പോള്‍ ഞാന്‍ എന്ത് പറഞ്ഞു തടുക്കും???
ഒരു പക്ഷെ എന്‍റെ അത്രയും നിമിഷങ്ങള്‍ അവള്‍ക്കു മിസ്സ്‌ ചെയ്യാന്‍ ഉണ്ടായിരിക്കില്ല... എന്നാലും ഒരു ചെരുപ്പ് കട കാണുമ്പോള്‍ എങ്കിലും അവള്‍ എന്നെ ഓര്‍ക്കുമെന്ന് എനിക്കു ഉറപ്പാണ്‌....
എന്‍റെ പ്രിയ ചീനിക്കാരി.... I miss u a lot.........
PS: വായനക്കാരെ...അവള്‍ക്കല്ലാതെ ഇതിലെ ആഴവും വ്യാപ്തിയും മറ്റാര്‍ക്കും മനസിലാകുമെന്ന് എനിക്കു തോന്നുന്നില്ല...
So വായിച്ചു time waste ആക്കണ്ട... ഇനി അവള്‍ക്കും മനസിലായില്ലെങ്കില്‍ ഇതൊക്കെ എന്‍റെ വെറും ജല്പനങ്ങള്‍ മാത്രമായിരിക്കാം.... 

2 comments: