നഷ്ട്ട വസന്തമേ...
നിന്നില്‍ ഞാന്‍ തിരയുന്നത് എന്ത്?സുഗന്ധം നിറച്ച മലരുകളോ...
ശ്വാസം നല്‍കിയ തളിരിലകളോ...
അതോ ഗന്ധം ഇല്ലാതിരുന്നിട്ടും , മുള്ളാല്‍ എന്നെ നോവിച്ചിട്ടും ഞാന്‍ പ്രണയിച്ച കാരിരുക്കോ???
വസന്തം replied ,
" wt---.. ഒന്ന് പോടോ...
കാരിരുക്കിന്‍റെ പിറകെ പോയത് കൊണ്ടാണ് നിനക്ക് ഈ വസന്തം നഷ്ട്ടമായത്...so കാരിരുക്കിനെ വസന്തത്തില്‍ തേടരുത്...വരും വസന്തത്തില്ലെങ്കിലും ഞങ്ങളിലേക്ക് മടങ്ങി വരുക..."
ഇരുളിമയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി... അവര്‍ക്ക് എന്തൊരു ഭംഗി , സന്തോഷം..എന്തൊരു ശാന്തത...
"ഉയരങ്ങളിലുള്ള നിങ്ങളുടെ പകുതി സമാധാനം എനിക്ക് തരൂ.. താഴെ നോവുന്ന എന്‍റെ പകുതി ദുഖം നിങ്ങളെടുക്ക്..."
നക്ഷത്രം ജ്വലിച്ചു...
"അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച... ഞങ്ങള്‍ കത്തി അമരുകയാണ് ദിനവും...സുഹ്രത്ത് നക്ഷത്രങ്ങളെ കണ്ണോടു മാത്രം കാണാന്‍ വിധിക്കപെട്ട്, അകലങ്ങളിലവര്‍ കത്തി തീരുന്നത് കണ്ട് , സാന്ത്വനിപിക്കാന്‍ കരങ്ങളില്ലാതെ.. പിന്നേം പിന്നേം ഉരുകി ഉരുകി... എന്നിട്ടും നിങ്ങള്‍ ഞങ്ങളെ നോക്കി കേഴുന്നു... വിഡ്ഢികള്‍..."
പുഴയുടെ അരികിലെത്തി... സമയത്തെ കുറിച്ച് ആകുലതകളില്ലാതെ , കരയെ തഴുകി തഴുകി അവള്‍ ഒഴുകുകയാണ്...

പുഴ മന്ത്രിച്ചു...
"നീയല്ലേ ഭാഗ്യവതി...ഈ ഭൂമിയെ കാണാനും ആസ്വദിക്കാനും നിനക്കാകുന്നു...ഞങ്ങളോ? ഒരേ ഒഴുക്കില്‍ കാലങ്ങളോളം... :(
ഈ വേനല്‍ ചൂടില്‍ വറ്റി മരിക്കുകയും , വര്‍ഷത്താല്‍ പിന്നേം നിറയുകയും ചെയ്തു ശാശോതമായ ജീവിത-മരണം ഇല്ലാതെ ഞാന്‍ നീറുകയാണ്..."
ഉണങ്ങിയ പുല്ലുകളില്‍ കത്തി പടരുന്ന അഗ്നിയെ നോക്കി ഞാന്‍ ചോദിച്ചു...
"പറയു... ഇനി നിനക്കെന്താണ് ദുഖം?"
"hehehe... എനിക്കോ? വീണ്ടും താനൊരു വിഡ്ഢി... സര്‍വവും ശമിപ്പിക്കുന്ന എനിക്ക് എന്ത് ദുഖം? സര്‍വ്വം വെടിയുക... എന്നില്‍ അമരുക... പുതിയൊരു അഗ്നിയായി ആളി പടരുക..."
------------------------------------------------------------------------
No comments:
Post a Comment