ജീവിതത്തിലേക്ക് ഒരു യാത്ര........
free hour .... ഞാനും എന്‍റെ frnds (viny, maya, meenu) ഉം corridor ജനല്‍ അരികില്‍ സൊറ പറഞ്ഞു നില്‍ക്കായിരുന്നു... അപോളാണ് alex ആ വഴി വന്നത്.. അവന്‍ എന്നോട് പറഞ്ഞു , "jo നീ free ആണോ? ഒരു കാര്യം പറയാനുണ്ട്.. വിവാദ വിഷയം ആണ്.. തന്‍റെ അഭിപ്രായം അറിയണം.. വത്യസ്ഥ view point ഉള്ളവരോട് ചോദിക്കാമെന്ന് കരുതി.."
ഈശ്വരാ !!! ഇനി ഞാന്‍ ഇതില്‍ എന്തേലും പറഞ്ഞാല്‍ അടുത്ത വിവാധമാകും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാന്‍ 'ചോദിക്ക്' എന്ന് മാത്രം പറഞ്ഞു... ഉടനെ വിനി യും മീനു വും പറഞ്ഞു "ഞങ്ങളുടെ view point ഉം different ആണ്"
ആക്കിയത് മനസിലാകാതെ സംസാരിക്കാന്‍ 4 പേരെ കിട്ടിയ സന്തോഷത്തില്‍ അവന്‍ ചോദിച്ചു,
"pro-life എന്നൊരു movement (which is partly relegious) ഉണ്ട്. so അതിന്‍റെ ഭാഗമായി ആത്മഹത്യയെ പറ്റി നിങ്ങളുടെ അഭിപ്രായം അറിയണം"
"ജീവിതം മടുക്കുന്നവര്‍ ആത്മഹത്യ ചെയുന്നത് നല്ലതല്ലേ !! " meenu ആഞ്ഞടിച്ചു....
ഞങ്ങള്‍ ആര്‍ത്തുചിരിച്ചു..
അവന്‍ ശക്തമായ അഭിപ്രായം അറിയാതെ വിടില്ലെന്ന് കണ്ടപ്പോള്‍ 'ആത്മഹത്യ നല്ലതല്ല ' എന്ന് മാത്രം പറഞ്ഞു ഞാന്‍ തടിതപ്പി...
cls ലേക്ക് നടക്കവേ ചിന്തിച്ചത് ഒരു കാര്യം മാത്രം..
'ഈ movements ആത്മഹത്യയെ പറ്റി youth ഇന്‍റെ ഇടയിലെ അഭിപ്രായം തിരക്കുമ്പോള്‍ നാം ചിന്തിക്കേണ്ടത്,
കടഭാധ്യത ഒഴികെയുള്ള ഭൂരിഭാഗം ആത്മഹത്യയും ഇന്നത്തെ യുവ ജനങ്ങള്‍ sponsor ചെയ്യുന്നതല്ലേ... Y ???
-----------------------------------------------------------------------------------
ഉച്ചക്ക് bus stop ഇല്‍ എത്തിയതും നാട്ടിലേക്ക് പോകാന്‍ ksrtc കിട്ടി. ജനല്‍ അരികിലാണ് seat. ചെവിയില്‍ ഇഷ്ട്ടപെട്ട playlist ഉം തിരുകി bag ഇല്‍ താളം പിടിച്ചു ഇരുന്നു. വെയില്‍ ഇല്ല. നല്ല തണുത്ത കാറ്റും ചെറിയ ചാറ്റല്‍ മഴയും മാത്രം.... വീണ്ടും ഓര്‍ത്തു...
'ആത്മഹത്യ'-----------------------------------------------------------------------------------
എന്തുണ്ടായാലും ഇനിയും ജീവിക്കണം എന്ന മനോ-ബലമോ അല്ലെങ്കില്‍ വേദനിച്ചു മരിക്കാനുള്ള ഭയമോ കാരണം ഞാന്‍ അതിനു തുനിഞ്ഞിട്ടില്ല..
അപ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തവരാണ് ആത്മഹത്യ ചെയ്തു ജീവിതത്തോട് bye പറഞ്ഞിട്ടുള്ളത്....
അതിലും എന്തുകൊണ്ട് യുവാക്കള്‍ മുന്നിട്ട് നില്‍ക്കുന്നു?
easy to cook, multi touch n live എന്ന ഈ കാലഘട്ടത്തില്‍ ഒരു പരീക്ഷയില്‍ തോറ്റാലോ, ഇഷ്ട്ടപെട്ട celebrity കല്യാണം കഴിച്ചാലോ എന്തിനു ഈ അടുത്ത് ഉണ്ടായതു പോലെ game ഇല്‍ തോറ്റാലോ യുവ ജനം ജീവിതമോടുക്കാന്‍ തയ്യാറാണ്...
നമുക്ക് നമ്മുടെ ജീവനേക്കാളും ഇഷ്ട്ടം artificial creations ഇനോടാണ്..
അത് കൊണ്ട് തന്നെ ആണ് ഒരു ജീവന്‍ റോഡ് ഇല്‍ കിടന്നു മരിക്കുമ്പോളും അത് video എടുത്തു നമ്മുടെ latest update ആയി youtube ഇല്‍ കൊടുക്കുന്നത്..
ജീവന്‍റെ വില... പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യം... ഇതൊന്നും നമ്മള്‍ YOUTH എന്ന് അഹങ്കരിക്കുന്നവര്‍ക്ക് ഇല്ല....
----------------------------------------------------------------------------------- ഞാന്‍ പുറത്തേക്കു നോക്കി... ഈ ഭൂമിക്കു ജീവിതം എത്ര തവണ മടുത്തിട്ടുണ്ടാകും??? സര്‍വവും നശിപ്പിച്ചാലോ എന്ന് എത്ര വട്ടം തോനിയിട്ടുണ്ടാകും??? പക്ഷെ ചെയ്യുന്നില്ല.. നമ്മള്‍ ജീവിക്കട്ടെ എന്ന് കരുതി ഉരുകി തീരുന്നു...
bus പോകുന്നത് പഴയ വഴികളിലൂടെ ആണെങ്കിലും ഒക്കെയിലും ഒരു പുതുമ... മഴയത്ത് വണ്ടിക്കാര്‍ കുതിച്ചു പായുന്നു... കുറെ സ്ത്രീകള്‍ കുട കീഴില്‍ പരദൂഷണം... അരി മണികള്‍ പോലെ കുട്ടികള്‍ ബാഗ് ഉം ആയി മഴയത്ത് ഓടുന്നു..ഒരു അപ്പാപ്പന്‍ എളംനീര്‍ വില്‍ക്കുന്നു.. വലിയ മരങ്ങളില്‍ ചെറിയ ചെടികള്‍ പറ്റി പിടിച്ചു വളരുന്നു... ഒരു സ്ത്രീ ഒരു വലിയ കുടം വെള്ളം തലയില്‍ വെച്ച് പോകുന്നു. അതിന്‍റെ പിറകില്‍ ഒരു 3 or 4 വയസുകാരി വെള്ളം നിറച്ച pepsi bottle തലയില്‍ വെച്ച് കൊണ്ട് ചിരിച്ചു ചിരിച്ചു നടക്കുന്നു... കാറ്റ് കാരണം തണുത്ത വെള്ളം മുഖത്തേക്ക് വീശുന്നു... ആകാശം മുഴുവന്‍ കാര്‍മേഘം... ആര്‍ക്കോ വേണ്ടി പെയ്തു തോരനുള്ളത് പോലെ... ജീവിതത്തിനു അര്‍ഥം ഇല്ല എന്ന് തോന്നുന്ന ആര്‍ക്കായാലും ഇതൊകെ കാണുമ്പോള്‍ ഒരു ചെറിയ സന്തോഷം എങ്കിലും തോന്നില്ലേ? നാളെ എല്ലാം മാറി മറഞ്ഞെക്കാം so i shud wait എന്ന് ഓര്‍ക്കില്ലേ??
In ur lyf dnt care wat othrs wil thnk... കാരണം അവര്‍ക്ക് നിങ്ങളുടെ ജീവനെ ഒന്നും ചെയാന്‍ കഴിയില്ല... നാം എല്ലാവരും കഴുതകളാണ്..
ബാക്കിയുള്ളവരുടെ ജീവിതം കണ്ടു ചില സമയം +ve യും ബാക്കി സമയം -ve ആയും അമറുന്ന വെറും കഴുതകള്‍... so ബാക്കിയുള്ളവര്‍ പറയുന്നത് കേട്ട് ജീവിതം മടുത്തു കരയരുത്...
നിങ്ങള്‍ക്ക് ജീവിതം മടുക്കാണെന്ന് തോന്നിയാല്‍ ഒരു open air bus ഇല്‍ കയറി ജനലരികില്‍ ഇരിക്... പുറത്തേക്കു നൊക്കൂ... ഓരോ ചെറിയ ചലനത്തിലും ജീവന്‍റെ വില കാണാം.. ഇല്ലേല്‍ മഴയില്‍ ഇറങ്ങി നില്ക്കൂ.. ഓരോ തുള്ളിയിലും feel a new life...
-----------------------------------------------------------------------------------
പിറകിലിരുന്ന ഒരു മധ്യ വയസ്ക്ക എന്നെ തൊട്ടു വിളിച്ചു... ഞാന്‍ ചിരിച്ചു തിരിഞ്ഞു നോക്കി...
"പെണ്‍ക്കുട്ടി തനിക്ക് കണ്ണില്ലേ? പിറകില്‍ ഉള്ളവരെ നനക്കാം എന്ന് നേര്‍ന്നിട്ടുണ്ടോ? ആ ഷട്ടര്‍ ഇടടോ..."
'വലിയ bag ഉം ചെവിയില്‍ പാട്ടും വെച്ച് ഇറങ്ങിക്കോളും ഇങ്ങിനെ ഓരോന്ന് ' ആ സ്ത്രീ പിറുപിറുത്തു കൊണ്ടേ ഇരുന്നു...
ഞാന്‍ shutter താഴ്ത്തി...എന്തൊരു പുതുമ ഈ യാത്രയില്‍... :D B)
-----------------------------------------------------------------------------------
No comments:
Post a Comment